കെ എസ് ആര്‍ ടി സി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രയില്‍ ഒരു ദിവസം 2.5 കോടി രൂപയുടെ നഷ്ടമുണ്ടെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍.ഓര്‍ഡിനറി ബസുകളുടെ എണ്ണം കൂട്ടാന്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. കെ എസ് ആര്‍ ടി സി ജീവനക്കാരുടെ ശമ്പളവും, പെന്‍ഷനും മുടങ്ങാതെ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
നവകേരള ബസ് ഇപ്പോള്‍ എവിടെ എന്ന് അറിയില്ലെന്നും ഇതേപ്പറ്റി അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പുക പരിശോധന സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമായി നേടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പരിശോധന വ്യാപകമാക്കും. വ്യാജ സര്‍ട്ടിഫിക്കറ്റ് നേടിയവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. റോഡിലെ എ ഐ ക്യാമറകള്‍ പലതും പ്രവര്‍ത്തിക്കുന്നില്ലെന്നും എഐ ക്യാമറ പദ്ധതിയില്‍ ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.