മുഖ്യമന്ത്രി ചര്‍ച്ച: കേരളത്തിലെത്തുന്ന നിരീക്ഷകര്‍ അജയ് മാക്കനും മുകുള്‍ വാസ്നിക്കും, മറ്റന്നാള്‍ കേരളത്തിലെത്തും

ദില്ലി: മുഖ്യമന്ത്രി ചർച്ചയ്ക്കായി കേരളത്തിലെത്തുന്ന നിരീക്ഷകർ അജയ് മാക്കനും മുകുള്‍ വാസ്നിക്കും. നിയമസഭ കക്ഷിയോഗം നാളെ നടക്കും.

അതേദിവസം നിരീക്ഷകരും കേരളത്തിലെത്തും. എംഎല്‍എമാരുടെ മനസറിയാന്‍ ആണ് ഇവരെ ഹൈക്കമാൻഡ് കേരളത്തിലേക്ക് അയക്കുന്നത്. മുതിര്‍ന്ന നേതാക്കളെ അയക്കാന്‍ രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും പങ്കെടുത്ത യോഗം തീരുമാനിച്ചിരുന്നു. അതേസമയം, രമേശ് ചെന്നിത്തല ഇന്ന് ദില്ലിയിലെത്തും. എഐസിസി നേതൃത്വവുമായി ചർച്ച നടത്തും. മഹാരാഷ്ട്ര ഡിസിസി പുനസംഘടന അജണ്ട എന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും കേരളത്തിലെ സാഹചര്യവും ചർച്ചയാകും.


Previous Post Next Post