കിഫ്ബി സിഇഒ കെ.എം എബ്രഹാം രാജി വെച്ചു. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി

കിഫ്ബി സിഇഒ കെ.എം എബ്രഹാം രാജി വെച്ചു. മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി. ഭരണമാറ്റത്തിന് പിന്നാലെയാണ് പടിയിറക്കം.അഡീഷണല്‍ ഡയറക്ടറായ മിനി ആന്റണിക്കാണ് നിലവില്‍ സിഇഒയുടെ താല്‍ക്കാലിക ചുമതല നല്‍കിയിരിക്കുന്നത്.

2016-ല്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് കിഫ്ബി പുനരുജ്ജീവിപ്പിക്കപ്പെട്ടത്. അന്ന് ധനമന്ത്രിയായിരുന്ന തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ വലിയ വികസന പദ്ധതികള്‍ കിഫ്ബി വഴി നടപ്പിലാക്കിയിരുന്നു. എന്നാല്‍, രണ്ടാം പിണറായി സർക്കാരിന്‍റെ അവസാനഘട്ടത്തില്‍ കിഫ്ബിയുടെ നടത്തിപ്പിലും നിയമപരമായ വശങ്ങളിലും പല കോണുകളില്‍ നിന്നും വിമർശനം ഉയർന്നിരുന്നു
Previous Post Next Post