ചങ്ങനാശേരി അപ്സര തീയറ്ററിനു സമീപം ഗോഡൗണില് ഇറക്കുന്നതിനിടയില് അറുപതു ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങള് പിടിച്ചെടുത്തു.
സംഭവത്തില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തു.
എന്നാല്‍, ഗോഡൗണ് നടത്തിപ്പുകാരന് ഓടി രക്ഷപ്പെട്ടു. ഉത്പന്നങ്ങളുമായി എത്തിയ പിക്കപ്പ് വാന് കസ്റ്റഡിയിലെടുത്തു. പിക്കപ്പ് വാന് ഉടമയ്ക്കുമെതിരെ കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി 11 ന് വാഴൂര് റോഡില് അപ്സര തീയറ്ററിനു സമീപത്തുനിന്നുമാണ് നിരോധിത പുകയില ഉത്പന്നങ്ങള് പിടിച്ചെടുത്തത്.
ളായിക്കാട് കുന്നുപറമ്പില് ശരണ് ശശി(31), കാക്കാംതോട് വാലുമ്മേച്ചിറ ടി.ഹരീഷ്(35), മാനന്തവാടി വിമലനഗര് പടിഞ്ഞാറേതില് രാജേഷ്(46) എന്നിവരെയാണ് ചങ്ങനാശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഗോഡൗണ് ഉടമ ഫാത്തിമാപുരം പുത്തന്പറമ്പില് മുഹമ്മദ് സമീര്ഖാൻ, പിക്കപ്പ് വാന് ഉടമ വയനാട് തരുവനം സ്വദേശി പി.ബാബു എന്നിവര്ക്കെതിരെയും പോലീസ് കേസെടുത്തു.