സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്!

തിരുവനന്തപുരം :ആഭരണം വാങ്ങാനിരുന്നവർക്ക് ആശ്വാസമായി സംസ്ഥാനത്ത് സ്വർണവിലയില്‍ ഇടിവ്. ഇന്നലത്തെ വിലയില്‍ നിന്ന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞു.ഇതോടെ ഇന്ന് ഒരു പവൻ സ്വർണത്തിന് വില 1,11, 720 രൂപയാണ്. ഈ മാസം ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് മേയ് അഞ്ചിനായിരുന്നു. ഒരു പവന് 1,09,400 രൂപയായിരുന്നു അന്നത്തെ വിപണിനിരക്ക്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും പശ്ചിമേഷ്യൻ സംഘർഷത്തിന്റെ സാഹചര്യവും സ്വർണവിലയില്‍ ഇടിവിന് കാരണമായെന്നാണ് വിലയിരുത്തല്‍.

ഈ മാസത്തെ സ്വർണവില

മേയ് 1 - 1,09,720 രൂപ
മേയ് 2 - 1,10,680 രൂപ
മേയ് 3 - 1,10,680 രൂപ
മേയ് 4 - 1,10,680 രൂപ
മേയ് 5 - 1,09,400 രൂപ
മേയ് 6 - 1,11,560 രൂപ
മേയ് 7- 1,11,800 രൂപ
മേയ് 8 - 1,11,960 രൂപ
മേയ് 9 - 1,11,720 രൂപ
Previous Post Next Post