തിരുവനന്തപുരം:സർക്കാർ ആശുപത്രികള്‍ കൂടുതല്‍ രോഗീ സൗഹൃദമാക്കുന്നതിനുള്ള നടപടിയുമായി സർക്കാർ. ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി മന്ത്രി കെ.മുരളീധരൻ നടത്തിയ ചർച്ചയിലാണിത്.ഒ പികളില്‍ ഡോക്ടറെ കാണാൻ കാത്തിരിക്കുന്ന സമയത്ത് രോഗികള്‍ക്കും കൂട്ടിരിപ്പുകാർക്കും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആരംഭിച്ചു.
എല്ലാ ആശുപത്രി ഫാർമസിയില്‍ നിന്നും ഡോക്ടറുടെ കുറിപ്പടി അനുസരിച്ച് ആവശ്യമെങ്കില്‍ ഒരു മാസത്തെ മരുന്ന് ലഭ്യമാക്കും. തുടർച്ചയായി കഴിക്കേണ്ട മരുന്നുകള്‍ നിശ്ചിത കാലാവധി വരെ ഡോക്ടറെ വീണ്ടും കാണാതെ കൊടുക്കണമെന്നും നിർദ്ദേശിച്ചു. ആശുപത്രികളിലെ എല്ലാ കൗണ്ടറുകളിലും ഒരാഴ്ചയ്ക്കുള്ളില്‍ ക്യാമറ സ്ഥാപിച്ച് രോഗികളോടുള്ള ജീവനക്കാരുടെ പെരുമാറ്റം നീരിക്ഷിക്കും. രോഗിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നവർക്കെതിരെ കർശന നടപടികള്‍ സ്വീകരിക്കും.
ഒ.പി കൗണ്ടറുകള്‍ക്ക് മുൻപിൻ കംപ്ലയിന്റ് രജിസ്റ്റർ വയ്ക്കാനും ബാർ കോഡ് സ്‌കാനർ ഉപയോഗിച്ച് ഫോട്ടോ, വീഡിയോ എന്നിവ സഹിതം പരാതിയായി നല്‍കാനുമുള്ള സൗകര്യമൊരുക്കും. ഡി.എം.ഒമാരുടെയും ആശുപത്രി സൂപ്രണ്ടുമാരുടെയും നേത്യത്വത്തില്‍ രോഗീസൗഹൃദ നടപടികള്‍ക്കുള്ള രൂപരേഖ ഒരാഴ്ചയ്ക്കുള്ളില്‍ തയ്യാറാക്കാനും മന്ത്രി നിർദ്ദേശിച്ചു.