സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തില്‍ അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ചു.

സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തില്‍ അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ച്‌ ഉത്തരവിറങ്ങി. 9 ജില്ലകളില്‍ സീറ്റ് കൂട്ടി.ഏഴ് ജില്ലകളില്‍ എല്ലാ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും 30 ശതമാനം സീറ്റും രണ്ട് ജില്ലകളില്‍ 20 ശതമാനം സീറ്റുമാണ് വര്‍ധിപ്പിച്ചത്. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് എല്ലാ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്കും 30% മാര്‍ജിനല്‍ സീറ്റ് വര്‍ധിപ്പിച്ചത്. കൊല്ലം, തൃശൂര്‍ ജില്ലകളിലെ എല്ലാ സര്‍ക്കാര്‍-എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്കും 20% സീറ്റാണ് വര്‍ധധിപ്പിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അതേ രീതിയിലാണ് വര്‍ധന. നേരത്തെ അനുവദിച്ചിരുന്ന 313 ബാച്ചുകള്‍ തുടരാനും അനുമതി നല്‍കി.

സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലേക്കുള്ള പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു.

ജൂണ്‍ 3 വരെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. എസ്‌എസ്‌എല്‍സി പരീക്ഷയോ മറ്റ് തുല്യതാ പരീക്ഷകളോ പാസായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനത്തിന് അര്‍ഹതയുണ്ടായിരിക്കും.
Previous Post Next Post