എൻഡ്- ടു- എൻഡ് എൻക്രിപ്ഷൻ നിറുത്തി സേഫല്ല, ഇൻസ്റ്റ

തിരുവനന്തപുരം :സന്ദേശങ്ങളുടെ സ്വകാര്യത ഉറപ്പാക്കുന്ന എൻഡ്- ടു- എൻഡ് എൻക്രിപ്ഷൻ ചാറ്റ് മെസേജിംഗ് സംവിധാനം ഇൻസ്റ്റഗ്രാമില്‍ നിറുത്തലാക്കി.അയച്ചയാള്‍ക്കും സ്വീകരിക്കുന്നയാള്‍ക്കും മാത്രം സന്ദേശങ്ങള്‍ വായിക്കാൻ കഴിയുന്ന സംവിധാനമാണിത്.

ഇതോടെ ആവശ്യമായ സാഹചര്യങ്ങളില്‍ മാതൃകമ്പനിയായ മെറ്റയ്ക്ക് സന്ദേശങ്ങളുടെ ഉള്ളടക്കം മനസിലാക്കാനാകും. ഉപഭോക്താക്കള്‍ നിലവില്‍ എൻക്രിപ്റ്റ് ചെയ്ത സന്ദേശങ്ങളും മീഡിയ ഫയലുകളും എട്ടിനു മുമ്പ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കണമെന്ന് മെറ്റ അറിയിച്ചിരുന്നു. 2023ലാണ് ഇൻസ്റ്റഗ്രാം എൻക്രിപ്റ്റഡ് മെസേജിംഗ് ഫീച്ചർ അവതരിപ്പിച്ചത്. അതേസമയം, മെറ്റയുടെ മറ്റ് പ്ളാറ്റ്ഫോമുകളായ വാട്സാപ്പ്, ഫേസ്ബുക്ക് മെസഞ്ചർ എന്നിവയില്‍ എൻഡ്- ടു- എൻഡ് എൻക്രിപ്ഷൻ ലഭ്യമാണ്.
Previous Post Next Post