ടൈറ്റൻസിന്‍റെ റണ്‍മലക്ക് മുന്നില്‍ അടിതെറ്റി രാജസ്ഥാന്‍, പ്ലേ ഓഫ് പോരില്‍ കനത്ത തിരിച്ചടി, ഗുജറാത്ത് രണ്ടാമത്

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ വമ്പന്‍ ജയവുമായി പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ഗുജറാത്ത് ടൈറ്റൻസ്.ജയ്പൂരിലെ സവായ്‌മാന്‍സിംഗ് സ്റ്റേഡിയത്തില്‍ രാജസ്ഥാനെ 77 റണ്‍സിന് തകര്‍ത്താണ് ഗുജറാത്തിന്‍റെ മുന്നേറ്റം. 230 റണ്‍സിന്‍റെ കൂറ്റൻ വിജയലക്ഷ്യവുമായി ക്രീസിലിറങ്ങിയ രാജസ്ഥാന്‍ 16.3 ഓവറില്‍ 152 റണ്‍സിന് ഓള്‍ ഔട്ടായി. 25 പന്തില്‍ 38 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് രാജസ്ഥാന്‍റെ ടോപ് സ്കോറര്‍. ഓപ്പണര്‍ വൈഭവ് സൂര്യവംശി 16 പന്തില്‍ 36 റണ്‍സടിച്ചപ്പോള്‍ ധ്രുവ് ജുറെല്‍ 10 പന്തില്‍ 24 റണ്‍സെടുത്തു.ഗുജറാത്തിനായി റാഷിദ് ഖാന്‍ 33 റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ ജേസണ്‍ ഹോള്‍ഡര്‍ 12 റണ്‍സിന് മൂന്നും കാഗിസോ റബാഡ 33 റണ്‍സിന് രണ്ട് വിക്കറ്റുമെടുത്തു. കൂറ്റൻ ജയത്തോടെ റണ്‍റേറ്റിലും(+0.228) മുന്നേറിയ ഗുജറാത്ത് 14 പോയിന്‍റുമായി പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ രാജസ്ഥാന്‍ അഞ്ചാം സ്ഥാനത്തേക്ക് വീണു. സ്കോര്‍ ഗുജറാത്ത് ടൈറ്റന്‍സ് 20 ഓവറില്‍ 229-4, രാജസ്ഥാന്‍ റോയല്‍സ് 16.3 ഓവറില്‍ 152ന് ഓള്‍ ഔട്ട്.
Previous Post Next Post