എസ്‌എസ്‌എല്‍സി ഫലം വെള്ളിയാഴ്ച.

സംസ്ഥാനത്തെ പത്താം ക്ലാസ് വിദ്യാർത്ഥികള്‍ കാത്തിരുന്ന എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം നിശ്ചയിച്ചതുപോലെ മേയ് 15 വെള്ളിയാഴ്ച തന്നെ പ്രഖ്യാപിക്കും.ഫലപ്രഖ്യാപനം സംബന്ധിച്ച്‌ നിലനിന്നിരുന്ന ആശയക്കുഴപ്പങ്ങള്‍ക്കാണ് ഇതോടെ അവസാനമായത്. ഇന്ന് ചേർന്ന പരീക്ഷാ ബോർഡ് യോഗത്തിലാണ് പരീക്ഷാ ഫലം വെള്ളിയാഴ്ച പ്രസിദ്ധീകരിക്കാൻ അന്തിമ തീരുമാനമെടുത്തത്. പൊതുവിദ്യാഭ്യാസ ഡയറക്ടറും പ്രിൻസിപ്പല്‍ സെക്രട്ടറിയും ചേർന്ന് ഫലം പുറത്തുവിടും. ചീഫ് സെക്രട്ടറിയുടെ പ്രത്യേക അനുമതിയോടെയാണ് ഫലപ്രഖ്യാപനം നടക്കുന്നത്.

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ഇന്ന് ഉച്ചയ്‌ക്ക് മൂന്ന് മണിക്ക് ചേർന്ന യോഗത്തില്‍ പരീക്ഷാ സെക്രട്ടറി, എസ്‌സിഇആർടി ഡയറക്ടർ, വിഷയ വിദഗ്ധർ എന്നിവർ പങ്കെടുത്തു. പുതിയ സർക്കാർ അധികാരമേല്‍ക്കുന്നതിലെ കാലതാമസം കാരണം ഫലപ്രഖ്യാപനം നീണ്ടുപോയേക്കുമെന്ന് ആശങ്കയുണ്ടായിരുന്നു.
Previous Post Next Post