പശ്ചിമ ബംഗാള്‍ നിയമസഭയുടെ കാലാവധി പൂര്‍ത്തിയായതിനെത്തുടര്‍ന്ന് ഗവര്‍ണര്‍ ആര്‍.എന്‍. രവി സഭ പിരിച്ചുവിട്ടു.മെയ് 7 മുതല്‍ പ്രാബല്യത്തില്‍ വരുന്ന രീതിയിലാണ് ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതോടെ, 2021-ല്‍ മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ അധികാരമേറ്റ തൃണമൂല്‍ സര്‍ക്കാരിന്റെ കാലാവധി ഔദ്യോഗികമായി അവസാനിച്ചു.പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് മെയ് 9-ന് നടക്കും. നന്ദിഗ്രാമില്‍ മമത ബാനര്‍ജിയെ പരാജയപ്പെടുത്തിയ സുവേന്ദു അധികാരിയുടെ പേരിനാണ് മുന്‍തൂക്കം. എങ്കിലും മറ്റ് പ്രമുഖ നേതാക്കളെക്കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കൊല്‍ക്കത്തയിലെത്തും. നാളെ ചേരുന്ന ബിജെപി എംഎല്‍എമാരുടെ യോഗത്തില്‍ നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കും.
തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പശ്ചിമ ബംഗാള്‍ രാഷ്ട്രീയത്തില്‍ അസാധാരണമായ ഭരണഘടനാ പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്. തിരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും മുഖ്യമന്ത്രി സ്ഥാനം രാജി വെക്കാന്‍ മമത ബാനര്‍ജി തയ്യാറായിട്ടില്ല.