ചങ്ങനാശ്ശേരിൽ 45,000 പാക്കറ്റ്‌ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി!

ചങ്ങനാശ്ശേരി :വാഴൂര്‍ റോഡില്‍ അപ്‌സര തിയേറ്ററിനു സമീപം ഗോഡൗണില്‍ ഇറക്കുന്നതിനിടയില്‍ 60 ചാക്കുകളിലായി 45,000 പാക്കറ്റ്‌ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി.നാലുപേരെ പോലീസ്‌ അറസ്‌റ്റു ചെയ്‌തു. പുകയില ഉല്‍പ്പന്നങ്ങളുമായി എത്തിയ പിക്കപ്പ്‌ വാന്‍ കസ്‌റ്റഡിയില്‍. ഗോഡൗണ്‍ ഉടമ ഫാത്തിമാപുരം പുത്തന്‍പറമ്പില്‍ വീട്ടില്‍ മുഹമ്മദ്‌ സമീര്‍ ഖാന്‍, ളായിക്കാട്‌ കുന്നുപറമ്പില്‍ വീട്ടില്‍ ശരണ്‍ ശശി (31),

കാക്കാംതോട്‌ വാലുമ്മച്ചിറവീട്ടില്‍ ഹരീഷ്‌ (35), മാനന്തവാടി വിമല നഗര്‍ പടിഞ്ഞാററ്റേതില്‍ വീട്ടില്‍ രാജേഷ്‌ (46) എന്നിവരെയാണു ജില്ല പോലീസ്‌ മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ചങ്ങനാശേരി പോലീസും ചേര്‍ന്ന്‌ അറസ്‌റ്റു ചെയ്‌തത്‌. പിക്‌ അപ്പ്‌ വാന്‍ ഉടമ വയനാട്‌ തിരുവനം സ്വദേശി പി. ബാബുവിനെതിരെ കേസെടുത്തു.

വെള്ളിയാഴ്‌ച രാത്രി 11നാണു സംഭവം. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടാണു പരിശോധന നടത്തിയത്‌. ജില്ല പോലീസ്‌ മേധാവി ഷാഹുല്‍ഹമീദിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തില്‍ ഡിവൈ.എസ്‌.പി അര്‍ഷാദ്‌ സദാനന്ദന്റെ നിര്‍ദേശപ്രകാരം എസ്‌.ഐ മാരായ സജിത്ത്‌, അരുണ്‍ദേവ്‌, രാജേഷ്‌, പ്ര?ബേഷനല്‍ എസ്‌.ഐ സുകേഷ്‌, സിവില്‍ പോലീസ്‌ ഓഫിസര്‍മാരായ, നിയാസ്‌, പ്രതീഷ്‌ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. മൈസൂരില്‍ നിന്നെത്തിയ കെ.എല്‍. 72 ഇ 3915 ബൊലേറോ പിക്‌ അപ്പ്‌ വനാണു പിടിച്ചെടുത്തത്‌.ഗോഡൗണ്‍ പൂട്ടി സീല്‍ ചെയ്‌തു. പിക്‌ അപ്പ്‌ വാന്‍ കോടതിയില്‍ ഹാജരാക്കും എന്നു പോലീസ്‌ അറിയിച്ചു
Previous Post Next Post