കോഴിക്കോട്ട് 38 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍.

കോഴിക്കോട് :സൗത്ത് ബീച്ചിലെ സ്വകാര്യ ലോഡ്ജില്‍ 38 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. കോഴിക്കോട് നല്ലളം കിളച്ചേരിപ്പറമ്പ് സ്വദേശി സാജിദ് ജമാല്‍ ആണ് അറസ്റ്റിലായത്.ഇന്ന് രാവിലെ രാവിലെ ആറോടെയാണ് സാജിദ് പിടിയിലായത്. നേരത്തേ പിടിയിലായി ജാമ്യത്തിലിറങ്ങി വീണ്ടും ലഹരി വില്പനയ്ക്കിറങ്ങിയ സാജിദ് പോലീസിന്റെയും ഡാൻസാഫ് സംഘത്തിന്റെയും നിരീക്ഷണത്തിലായിരുന്നു.

കോഴിക്കോട് സിറ്റി ഡാൻസാഫും ടൗണ്‍ പോലീസും നടത്തിയ പരിശോധനയില്‍ ആണ് സാജിദ് പിടിയിലാകുന്നത്. ഡാൻസാഫിന്റെ പിടിയില്‍നിന്ന് പലതവണ രക്ഷപ്പെട്ട പ്രതി ഒരു രീതിയിലും പിടിക്കപ്പെടാതിരിക്കാൻ ഫ്ളാറ്റിന്റെ ഡോറില്‍ വളർത്തുനായ്ക്കളെ കെട്ടിയിട്ടായിരുന്നു ലഹരി വില്‍പ്പന.

റോട്ട് വീലർ, ജർമൻ ഷെപ്പേർഡ് നായ്ക്കളായിരുന്നു ഉണ്ടായിരുന്നത്. ഡാൻസാഫ് സംഘത്തെ കണ്ട സമയം നായകളെ അഴിച്ചുവിടാൻ ശ്രമിച്ചെങ്കിലും ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി.

സ്കൂള്‍ അവധിക്കാലമായതിനാല്‍ ആവശ്യക്കാരേറെയാണെന്നാണ് പ്രതി ഉദ്യോഗസ്ഥരോട് പറഞ്ഞത്. ഒട്ടേറെ പെണ്‍കുട്ടികളും ലഹരി വാങ്ങുന്നതായി സാജിദ് മൊഴി നല്‍കിയിട്ടുണ്ട്. അവധിക്കാലമായതിനാല്‍ കർശന പരിശോധനയാണ് കോഴിക്കോട് നഗരത്തില്‍ നടത്തിവരുന്നത്. ഡാൻസാഫ് സംഘത്തിന്റെ ഈ മാസത്തെ ഏഴാമത്തെ ലഹരിവേട്ടയാണ് സൗത്ത് ബീച്ചില്‍ നടന്നത്.
Previous Post Next Post