ഓക്‌സിജന്റെ 26-ാം വാര്‍ഷികാഘോഷ നറുക്കെടുപ്പ്; ടാബ്‌ലെറ്റ് വാങ്ങിയ ആശയ്ക്ക് എസി സമ്മാനം.


കോട്ടയം: ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ 26-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദിവസേനയുള്ള നറുക്കെടുപ്പില്‍ കൊല്ലം പവിത്രേശ്വരം തേവലപുരം വെസ്റ്റ് കിണറുവിളതെക്കേതില്‍ ഒ.വി. ആശയ്ക്ക് എസി സമ്മാനമായി ലഭിച്ചു. കഴിഞ്ഞദിവസം ആശ കൊട്ടാരക്കര ഓക്‌സിജന്‍ ഷോറൂം സന്ദര്‍ശിച്ച് ടാബ് ലെറ്റ് വാങ്ങിയിരുന്നു. തുടര്‍ന്നാണ് നറുക്കെടുപ്പില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിച്ചത്. 
തിങ്കളാഴ്ച വൈകീട്ട് കോട്ടയം നാഗമ്പടം ഓക്‌സിജന്‍ ഹെഡ് ഓഫീസ് ഷോറൂമില്‍ നടത്തിയ നറുക്കെടുപ്പില്‍ എ.ബി.എംമാരായ. ബി.അനന്തു, ജോബി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എകസ്‌പേര്‍ട്ട് ജോണ്‍സണ്‍ സാമുവേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
31 വരെയാണ് വാര്‍ഷിക ആഘോഷ പരിപാടികള്‍. ദിവസവും നടക്കുന്ന നറുക്കെടുപ്പിലൂടെ കാറും സ്‌കൂട്ടറും ഉള്‍പ്പെടെ അഞ്ച് കോടിയുടെ സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. മൊബൈല്‍ ഫോണ്‍, എസി., ലാപ്‌ടോപ്പ്, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, ഗാഡ്‌ജെറ്റുകള്‍, തുടങ്ങിയ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ പ്രത്യേക വിലക്കുറവില്‍ ലഭിക്കും. നിരവധി സമ്മാനങ്ങളും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഫോണ്‍: 9020100100.
Previous Post Next Post