സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്!

സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വർധനവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസത്തെ ഇടിവിന് പിന്നാലെ ഇന്ന് പവന് 600 രൂപയാണ് വർദ്ധിച്ചത്.ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 1,15,160 രൂപയായി ഉയർന്നു. ഇന്നലെ പവന് 520 രൂപ കുറഞ്ഞ് 1,14,520 രൂപയിലായിരുന്നു വ്യാപാരം നടന്നത്. പശ്ചിമേഷ്യൻ യുദ്ധം ഉള്‍പ്പെടെയുള്ള ആഗോള ഭൗമരാഷ്ട്രീയ പ്രതിസന്ധികള്‍ സങ്കീർണ്ണമായി തുടരുന്നതാണ് സ്വർണവിലയിലെ ഈ പെട്ടെന്നുള്ള മാറ്റങ്ങള്‍ക്ക് കാരണം. വരും ദിവസങ്ങളിലും ആഭ്യന്തര വിപണിയില്‍ വിലയില്‍ നിരന്തരമായ മാറ്റങ്ങള്‍ ഉണ്ടായേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.

അതിനിടെ, രാജ്യത്ത് സ്വർണം വാങ്ങുന്നതിന്റെ അളവ് കുറയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് ആഹ്വാനം ചെയ്തു. ഇന്ത്യയില്‍ സ്വർണ ഉത്പാദനം വളരെ കുറവായതിനാല്‍ ആവശ്യത്തിന് വലിയൊരു പങ്ക് സ്വർണവും വിദേശത്തുനിന്നും ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്. ഇതാണ് നിയന്ത്രണം ഏർപ്പെടുത്താൻ പ്രധാനമന്ത്രി നിർദ്ദേശിച്ചതിന്റെ പ്രധാന കാരണം. എങ്കിലും, വില ഉയരുമ്പോള്‍ വില്‍ക്കാനും മറ്റ് അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കാനും സാധിക്കുന്ന ഏറ്റവും സുരക്ഷിതമായ ഒരു നിക്ഷേപമായാണ് പൊതുജനങ്ങള്‍ ഇപ്പോഴും സ്വർണത്തെ കാണുന്നത്.
Previous Post Next Post