കേരള ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ (പ്ലസ് ടു) പരീക്ഷാ ഫലം മെയ് 22-ന് പ്രഖ്യാപിക്കും. ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടറേറ്റാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.ഫലപ്രഖ്യാപനത്തിന് പിന്നാലെ വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലൂടെയും മൊബൈല്‍ ആപ്പുകളിലൂടെയും മാര്‍ക്ക് വിവരങ്ങള്‍ അറിയാന്‍ സാധിക്കും. രാവിലെ നടക്കുന്ന വാര്‍ത്താസമ്മേളനത്തിന് ശേഷമാകും വെബ്‌സൈറ്റുകളില്‍ റിസള്‍ട്ട് ലിങ്കുകള്‍ സജീവമാകുക. ഗള്‍ഫ് മേഖലയിലുള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളുടെ ഫലപ്രഖ്യാപനം കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ പ്രത്യേക മൂല്യനിര്‍ണ്ണയ ക്രമീകരണങ്ങള്‍ ബോര്‍ഡ് ഏര്‍പ്പെടുത്തിയിരുന്നു.വിദ്യാര്‍ത്ഥികള്‍ക്ക് താഴെ പറയുന്ന ഔദ്യോഗിക വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാം:
keralaresults.nic.in
dhsekerala.gov.in
results.kite.kerala.gov.in