സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. കഴിഞ്ഞ ദിവസം പവന് 1,16,640 രൂപ നിരക്കിലായിരുന്നു വ്യാപാരം.
ഗ്രാമിന് 14,580 രൂപയും. എന്നാല്‍ ഇന്ന് വില വീണ്ടും കൂടി. 240 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണവില 1,16,880 രൂപയായി ഉയർന്നു. ഗ്രാമിന് 14,610 രൂപയാണ് നല്‍കേണ്ടത്. വിപണി വിലയോടൊപ്പം മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ചേരുമ്പോള്‍ വില വീണ്ടും കുതിക്കും. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്.ഗ്രാമിന് 294.90 രൂപയും 2,94,900 രൂപയുമാണ് നല്‍കേണ്ടത്.അന്താരാഷ്‌ട്ര വിപണിയില്‍ സ്വർണ്ണവില ഔണ്‍സിന് 2,400 ഡോളറിന് മുകളില്‍ ശക്തമായി തുടരുന്നത് പ്രാദേശിക വിപണിയെയും സ്വാധീനിക്കുന്നുണ്ട്.