കൊല്ലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച്‌ അപകടം; നേവി ഉദ്യോഗസ്ഥനായ യുവാവിന് ദാരുണാന്ത്യം.


കൊല്ലത്ത് നേവി ഉദ്യോഗസ്ഥനായ യുവാവിന് വാഹനാപകടത്തില്‍ ദാരുണാന്ത്യം. ചിതറ ഐരകുഴി സ്വദേശി അബിന്‍ കൃഷ്ണ(25) ആണ് മരിച്ചത്.

കടയ്ക്കലില്‍ ഇന്നലെ രാത്രി കാറും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അബിന്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

Previous Post Next Post