പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് ഇന്ന് തുടക്കം. ആദ്യഘടക പൂരമായ കണിമംഗലം ശാസ്താവ് രാവിലെ 7 മണിയോടെ എഴുന്നള്ളും.തുടർന്ന് 7 ദേശക്ഷേത്രങ്ങളും എഴുന്നള്ളും.
പകല്‍ 11 മണിക്ക് ശേഷമാണ് തിരുവമ്പാടിയുടെ മഠത്തില്‍ വരവ് നടക്കുക. ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷം ഇലഞ്ഞിത്തറമേളം അരങ്ങേറും. വൈകീട്ട് 5 മണിക്ക് ശേഷം തെക്കോട്ട് ഇറക്കത്തിന് ശേഷം 5 മണിക്ക് കുടമാറ്റവും നടക്കും. ഇത്തവണ 15 മിനിറ്റ് മാത്രമാണ് കുടമാറ്റം നടക്കുക. കുടമാറ്റത്തില്‍ 15 ആനകളും അണിനിരക്കും.മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം നടന്ന സാഹചര്യത്തിലാണ് ആർഭാടം ഒഴിവാക്കി തൃശൂർ പൂരം നടത്താൻ തീരുമാനിച്ചത്. ദേവസ്വം മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലായിരുന്നു തീരുമാനം കൈക്കൊണ്ടത്. അപകടം നടന്ന സാഹചര്യത്തില്‍ വെടിക്കെട്ട് ഒഴിവാക്കാനും തീരുമാനിച്ചു. ആചാരപരമായ ആഘോഷങ്ങള്‍ മാത്രം ആയിരിക്കും ഇത്തവണ നടക്കുക.