അവർ വിസ്മയിപ്പിക്കാൻ ശ്രമിച്ച പൂരം; അവരെ സ്മരിക്കുന്ന പൂരം ഇന്ന്; കര്‍ശന നിയന്ത്രണത്തിലും ആവേശത്തില്‍ നാടും നഗരവും

തൃശൂർ: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം ഇന്ന്. പൂരത്തിന് തുടക്കം കുറിക്കാൻ കണിമംഗലം ശാസ്താവ് എത്തുന്നതിനു പിന്നാലെ മറ്റ് കടക്ക് ക്ഷേത്രങ്ങളും വടക്കുന്നാഥനിലേക്ക് പുറപ്പെടും

രാവിലെ 11 മണിയോടെയാണ് പ്രസിദ്ധമായ മഠത്തില്‍ വരവ് പഞ്ചവാദ്യം ആരംഭിക്കുന്നത്.

12 മണിയോടുകൂടി പറമേക്കാവ് ക്ഷേത്രത്തില്‍ നിന്നും എഴുന്നള്ളത്ത് ആരംഭിക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് ഇലഞ്ഞിത്തറമേളവും വൈകിട്ട് അഞ്ചുമണിയോടെ തെക്കോട്ടിറക്കവും കുടമാറ്റം നടക്കും.

പൂരാവേശത്തില്‍ പങ്കാളികളാകാൻ വിവിധ സ്ഥലങ്ങളില്‍ നിന്നും പതിനായിരങ്ങളാണ് തൃശൂരിലേക്ക് എത്തിയിരിക്കുന്നത്. മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൻ്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ പരിമിതപ്പെടുത്തിയാണ് ഇത്തവണ പൂരം നടക്കുക.

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൻ്റെ പശ്ചാത്തലത്തില്‍ കുടമാറ്റം ചെറിയ രീതിയില്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. കുടമാറ്റത്തിന് പാറമേക്കാവിനും തിരുവമ്പാടിക്കും 15 ആനകള്‍ വീതമായിരിക്കും ഉണ്ടായിരിക്കുക. കുടകളുടെ എണ്ണവും കുറയ്ക്കുന്നതിനോടൊപ്പം കുടമാറ്റ സമയം 15 മിനുട്ടായും കുറയ്ക്കും.
Previous Post Next Post