ന്യുഡൽഹി :2026-ലെ നാഷണല്‍ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് പരീക്ഷയ്ക്കുള്ള സിറ്റി ഇൻ്റിമേഷൻ സ്ലിപ്പ് നാഷണല്‍ ടെസ്റ്റിങ് ഏജൻസി പ്രസിദ്ധീകരിച്ചു.ഉദ്യോഗാർത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റായ neet.nta.nic.in വഴി തങ്ങളുടെ പരീക്ഷാ കേന്ദ്രം ഏത് നഗരത്തിലാണെന്ന് പരിശോധിക്കാം.
2026 മെയ് 3-ന് (ഞായറാഴ്ച) ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് പരീക്ഷ നടക്കുന്നത്. ഇന്ത്യയിലെ 552 നഗരങ്ങളിലും വിദേശത്തെ 14 നഗരങ്ങളിലും ഓഫ്‌ലൈൻ രീതിയിലാണ് പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്.