തിരുവനന്തപുരം :സംസ്ഥാനത്ത് സ്വർണ വിലയില്‍ ഇടിവ്. കഴിഞ്ഞ ദിവസങ്ങളിലെ വിലകള്‍ താരതമ്യം ചെയ്യുമ്പോഴാണ് സ്വർണ വിലയില്‍ ചെറിയ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്.ഇന്ന് രാവിലെ ആള്‍ കേരള ഗോള്‍ഡ് മെർച്ചന്റ്സ് അസോസിയേഷൻ പുറത്തു വിട്ട കണക്കുകള്‍ പ്രകാരം 22 കാരറ്റ് സ്വർണത്തിന് 1 പവന് 1,11,800 രൂപയാണ് വില വരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ 22 കാരറ്റ് 1 പവൻ സ്വർണത്തിന്റെ വില 1,12,080 രൂപയായിരുന്നു. ഇന്നേക്ക് ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് ഇടിവ് രേഖപ്പെടുത്തിയത്.
സ്വർണത്തിന്റെ വിവിധ വിഭാഗങ്ങളിലെ വില നിലവാരം താഴെ പറയുന്ന രീതിയിലാണ്:
22 കാരറ്റ്: ഗ്രാമിന് 13,975 രൂപ (പവന് 1,11,800 രൂപ) - 35 രൂപ ഇടിഞ്ഞു
18 കാരറ്റ്: ഗ്രാമിന് 11,485 രൂപ (പവന് 91,880 രൂപ) - 30 രൂപ ഇടിഞ്ഞു
14 കാരറ്റ്: ഗ്രാമിന് 8,945 രൂപ (പവന് 71,560 രൂപ) - 20 രൂപ ഇടിഞ്ഞു
9 കാരറ്റ്: ഗ്രാമിന് 5,765 രൂപ (പവന് 46,120 രൂപ) - 15 രൂപ ഇടിഞ്ഞു