കേരളത്തില്‍ 79.63 ശതമാനം പോളിങ്; സര്‍വീസ് വോട്ടുകള്‍, ഹോം വോട്ടിംഗ് ഉള്‍പ്പെടുത്തിയിട്ടില്ല, അന്തിമ കണക്ക് മാറ്റമുണ്ടാകും.

തിരുവനന്തപുരം :ഇവിഎമ്മും തപാലും ചേർത്ത് കേരളത്തില്‍ 79.63 ശതമാനമാണ് പോളിംഗ് .പ്രിസൈഡിങ്ങ് ഓഫീസർ രേഖപ്പെടുത്തിയ കണക്കാണിത്.എന്നാല്‍ ഹോം, സർവീസ് വോട്ടുകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല. അന്തിമ കണക്ക് മാറുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു കേല്‍ക്കർ വാർത്ത സമ്മേളനത്തില്‍ പറഞ്ഞു. കണക്ക് പാർട്ടികള്‍ക്ക് നല്‍കി. അന്തിമ കണക്ക് വന്നതിന് ശേഷം ഇൻഡക്സ് കാർഡ് ഇറക്കും. അതേസമയം തപാല്‍ വോട്ട് ഇന്നലെ വരെ മുതിർന്ന പൗരൻമാർ 96.3 ശതമാനവും, ഭിന്നശേഷിക്കാർ 97.71 ശതമാനവും, ആവശ്യ സർവീസ് 94.24 ശതമാനവും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവർ 96.37 ശതമാനവുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.അതേസമയം പുരുഷന്മാർ 75.19 ശതമാനവും, സ്ത്രീകള്‍ 81.19 ശതമാനവും, ട്രാൻസ് ജെൻഡർ 56.04 ശതമാനവുമാണ് വോട്ട് രേഖപ്പെടുത്തിയിട്ടുള്ളത്.അതേസമയം പ്രതിപക്ഷ നേതാവിന്റെ കത്തിലും രത്തൻ യു കേല്‍ക്കർ പ്രതികരിച്ചു. തപാല്‍ വോട്ട് കണക്ക് കൃത്യതയ്ക്ക് വേണ്ടിയാണ് സമയമെടുത്തത്. സാധാരണ വൈകല്‍ മാത്രമാണ് ഉണ്ടായത്. 3 ദിവസം മാത്രമാണ് എടുത്തതെന്നും എല്ലാ ഘട്ടങ്ങളിലും പാർട്ടികള്‍ക്ക് പങ്കാളിത്തമുണ്ടെന്നും രത്തൻ യു കേല്‍ക്കർ പറഞ്ഞു. ഒരു ആശയക്കുഴപ്പവും വേണ്ട. എല്ലാം സുതാര്യമാണ്. എല്ലാ പാർട്ടികള്‍ക്കും ബൂത്തിലെ കണക്കുണ്ട്. തപാല്‍ വോട്ട് എടുത്തതും പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ്
Previous Post Next Post