IPL 2026: കോലിക്കരുത്തില്‍ ആര്‍സിബി, വീണ്ടും രണ്ടാമത്

റണ്‍മഴ കണ്ട ഐപിഎല്ലിലെ ആവേശപ്പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്മാരായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന് ത്രില്ലിങ് വിജയം.മുന്‍ ജേതാക്കളായ ഗുജറാത്ത് ടൈറ്റന്‍സിനെ ഹോംഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ അഞ്ചു വിക്കറ്റിനാണ് ആര്‍സിബി തുരത്തിയത്. ഇതോടെ പോയിന്റ് പട്ടികയില്‍ അവര്‍ വീണ്ടും രണ്ടാംസ്ഥാനത്തേക്കും കയറിയിരിക്കുകയാണ്.

സായ് സുദര്‍ശന്റെ സെഞ്ച്വറിയിലേറി 206 റണ്‍സിന്റെ വിജയലക്ഷ്യമാണ് ആര്‍സിബിക്കു ജിടി നല്‍കിയത്. മറുപടിയില്‍ തുടക്കത്തില്‍ ആയുസ് നീട്ടിക്കിട്ടിയ ശേഷം ഇതു മുതലാക്കി വിരാട് കോലി (81) ഹീറോയായപ്പോള്‍ ആര്‍സിബി ഏഴു ബോള്‍ ശേഷിക്കെ അഞ്ചു വിക്കറ്റിനു ലക്ഷ്യം മറികടന്നു.
44 ബോളില്‍ എട്ടുറ ഫോറും നാലു സിക്‌സറുമടക്കമാണ് അദ്ദേഹം ടീമിന്റെ അമരക്കാരനായത്. ദേവ്ദത്ത് പടിക്കലും 55 (27 ബോള്‍, 6 സിക്‌സ്, 2 ഫോര്‍) വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. രണ്ടാം വിക്കറ്റില്‍ കോലി- ദേവ്ദത്ത് ജോടി 59 ബോളില്‍ വാരിക്കൂട്ടിയ 115 റണ്‍സാണ് ആര്‍സിബിയുടെ വിജയത്തിനു അടിത്തറയിട്ടത്
Previous Post Next Post