IPL 2026: ചെപ്പോക്കില്‍ വീണ്ടും ചെന്നൈ!! കെകെആറിനെ എറിഞ്ഞിട്ട് മഞ്ഞപ്പട

ഐപിഎല്ലില്‍ ഹാട്രിക് തോല്‍വികള്‍ക്കു ശേഷം തുടര്‍ച്ചയായ രണ്ടാം വിജയം കൊയ്തിരിക്കുകയാണ് ചെ്‌നൈ സൂപ്പര്‍ കിങ്സ്.ഹോംഗ്രൗണ്ടായ ചെപ്പോക്കില്‍ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെയാണ് സിഎസ്‌കെ 32 റണ്‍സിനു തുരത്തിയത്. ഈ ജയത്തോടെ പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്തേക്കും ഉയര്‍ന്നിരിക്കുകയാണ് അഞ്ചു തവണ ചാംപ്യന്‍മാര്‍.
193 റണ്‍സിന്റെ വിജയലക്ഷ്യമാണ് കൈആറിനു മുന്നില്‍ സിഎസ്‌കെ വച്ചത്. പക്ഷെ ഈ ചേസില്‍ ഒരു ഘട്ടത്തില്‍ പോലും കെകെആര്‍ രംഗത്തിലായിരുന്നു. കൃത്യമായ ഇടവേളകളില്‍ അവരുടെ വിക്കറ്റുകള്‍ വീണു കൊണ്ടേയിരുന്നു. ഏഴിനു 160 റണ്‍സില്‍ അവരുടെ പോരാട്ടവും അവസാനിച്ചു. ലോവര്‍ ഓര്‍ഡറില്‍ 35 റണ്‍സെടുത്ത രമണ്‍ദീപ് സിങാണ് കെകെആറിന്റെ ടോപ്‌സ്‌കോറര്‍.
റോവ്മന്‍ പവല്‍ (31*), ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ (28), ആംഗ്രിഷ് രഘുവംശി (27), സുനില്‍ നരെയ്ന്‍ (24) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം നടത്തിയ മറ്റുള്ളവര്‍. ആറിന് 90 റണ്‍സിലേക്കു കൂപ്പുകുത്തിയ കെകെആറിന്റെ മാനംകാത്തത് ഏഴാം വിക്കറ്റില്‍ പവല്‍-രമണ്‍ദീപ് സഖ്യം ചേര്‍ന്നെടുത്ത 63 റണ്‍സാണ്. സിഎസ്‌കെയ്ക്കായി നൂര്‍ അഹമ്മദ് മൂന്നും അന്‍ഷുല്‍ കംബോജ് രണ്ടും വിക്കറ്റുകളെടുത്തു.
തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലും അവരുടെ ടോപ്‌സ്‌കോററായി മാറിയത് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണാണ്. അര്‍ഹിച്ച ഫിഫ്റ്റി വെറും രണ്ടു റണ്‍സകലെ നഷ്ടമായെങ്കിലും വളരെ ഒഴുക്കുള്ള മികച്ച ഇന്നിങ്‌സാണ് അദ്ദേഹം കാഴ്ചവച്ചത്. 32 ബോളില്‍ നാലു ഫോറും മൂന്നു സിക്‌സറമടക്കമാണ് സഞ്ജു 48 റണ്‍സ് അടിച്ചെടുത്തത്.
Previous Post Next Post