യുവതി പ്രവേശന കേസ്: സുപ്രീം കോടതി ഭരണഘടന ബെഞ്ചില്‍ ഇന്ന് വാദം പുനരാരംഭിക്കും!

 
യുവതി പ്രവേശന കേസില്‍ സുപ്രീം കോടതി ഭരണഘടന ബെഞ്ചില്‍ ഇന്ന് വാദം പുനരാരംഭിക്കും. ദേവസ്വം ബോർഡ് അടക്കമുള്ള കക്ഷികളുടെ വാദമാണ് ഇന്ന് കേൾക്കുക.
ശബരിമല യുവതി പ്രവേശന കേസ് പരിഗണിക്കുന്ന ഒമ്പതംഗ ഭരണഘടന ബെഞ്ചിന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്‌ സൂര്യകാന്താണ് നേതൃത്വം നല്‍കുന്നത്. ജഡ്ജിമാരായ എം എം സുന്ദരേഷ്, എ അമാനുള്ള, ആരവിന്ദ് കുമാർ, എ ജെ മസീഹ്, പി ബി വരാലെ, ആർ മഹാദേവൻ, ജോയ്മാല ബാഗ്ചി എന്നിവർക്കൊപ്പം ജസ്റ്റിസ്‌ ബി.വി. നാഗരത്നയും ഭരണഘടന ബെഞ്ചിന്റെ ഭാഗമായി. ഏപ്രില്‍ ഏഴിനാണ് ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ ഒമ്പതംഗ ഭരണഘടന ബെഞ്ച് വാദം കേള്‍ക്കല്‍ തുടങ്ങിയത്. യുവതീ പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം ഏപ്രില്‍ 14,15,16 തീയതികളിലും നടക്കും.
ശബരിമലയില്‍ യുവതികളെ എന്നതില്‍ കൃതൃമായ നിലപാട് പറയാതെയാണ് സംസ്ഥാനസർക്കാർ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. യുവതിപ്രവേശനത്തിന് അനൂകൂലമായി സ്വീകരിച്ച നയം വിഴുങ്ങിയാണ് സംസ്ഥാനം പുതിയ സത്യവാങ്മൂലം നല്കിയത്. യുവതിപ്രവേശനത്തില്‍ മതപണ്ഡിതരുടെയും സാമൂഹികനേതാക്കളുടെ സമിതി രൂപീകരിച്ച്‌ അഭിപ്രായം തേടണമെന്നാണ് സർക്കാർ നിർദ്ദേശിച്ചത്. സുപ്രീംകോടതി വിധിയില്‍ ഭക്തരായ സ്ത്രീകള്‍ തന്നെ എതിർപ്പുയർത്തിയെന്ന സൂചനയും സർക്കാർ സത്യവാങ്മൂലത്തില്‍ നല്തിയിട്ടുണ്ട്.
Previous Post Next Post