IPL 2026: രാജസ്ഥാന് ടോസ്, എസ്‌ആര്‍എച്ചിനെ ബാറ്റിങിന് അയച്ചു

ഐപിഎല്ലിലെ 21ാമത് മല്‍സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ആദ്യം ബാറ്റിങ്.ടോസ് നേടിയ റോയല്‍സ് ക്യാപ്റ്റന്‍ റിയാന്‍ പരാഗ് ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തിലെ ടീമില്‍ മാറ്റങ്ങളുമായാണ് ഇരുടീമുകളും ഇറങ്ങിയത്.
റോയല്‍സില്‍ രണ്ടു മാറ്റങ്ങളുണ്ടായിരുന്നു. ബ്രിജേഷ് ശര്‍മ, ഷിംറോണ്‍ ഹെറ്റ്‌മെയര്‍ എന്നിവര്‍ക്കു പകരം തുഷാര്‍ ദേശ്പാണ്ഡെയും ലുവാന്‍ഡ്രെ പ്രെട്ടോറിയസും ടീമിലേക്കു വന്നു. എസ്‌ആര്‍എച്ചിലും മാറ്റമുണ്ടായിരുന്നു. ഹര്‍ഷല്‍ പട്ടേലിനു പകരം കളിച്ചത് പ്രഫുല്‍ ഹിംഗെയാണ്.
തുടര്‍ച്ചയായ നാലു ജയങ്ങളുമായി കുതിക്കുന്ന റോയല്‍സ് ഇപ്പോള്‍ പോയിന്റ് പട്ടികയില്‍ തലപ്പത്തുണ്ട്. എസ്‌ആര്‍എച്ചാവട്ടെ നാലു മാച്ചില്‍ നിന്നും ഒരു ജയവും മൂന്നു തോല്‍വിയുമടക്കം രണ്ടു പോയിന്റ് മാത്രം നേടി ഏഴാമതുമാണ്.
Previous Post Next Post