തൊടുപുഴ: വിനോദ സഞ്ചാരികളുടെ പറുദീസയായ ഇടുക്കിയിൽ സഞ്ചാരികളെ മാടിവിളിച്ച് 13 ഇക്കോ ടൂറിസം കേന്ദ്രങ്ങൾ. സംസ്ഥാന വനംവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഇക്കോ ടൂറിസം കേന്ദ്രങ്ങളാണ് സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളായി മാറുന്നത്. ജില്ലയിൽ ഇടുക്കി, മൂന്നാർ, മാങ്കുളം, പെരിയാർ ഫോറസ്റ്റ് ഡിവിഷനുകളുടെ കീഴിലാണ് ഇക്കോ ടൂറിസം കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. എറണാകുളം ജില്ലയിലെ തട്ടേക്കാട് പക്ഷി സങ്കേതവും ഇടുക്കി ഡിവിഷന് കീഴിൽ വരുന്നതാണ്. ഒരു വർഷത്തിനിടെ ഈ കേന്ദ്രങ്ങളിലെത്തിയത് ആയിരങ്ങളാണ്. ഇത് വഴി കോടികളാണ് സർക്കാർ ഖജനാവിലേക്കെത്തിയത്.
സഞ്ചാരികളെ മാടിവിളിച്ച് ഇക്കോ ടൂറിസം കേന്ദ്രങ്ങൾ!അവധിക്കാലം ആസ്വദിക്കൂ.
Malayala Shabdam News
0