നന്ദഗോവിന്ദം ഭജൻസിന് നേരെ സൈബര്‍ ആക്രമണം!ക്ഷേത്രത്തില്‍ ക്രിസ്തീയ ഗാനം പാടി.

ക്ഷേത്രത്തില്‍ ക്രിസ്തീയ ഗാനം പാടിയ നന്ദഗോവിന്ദം ഭജൻസിന് നേരെ സൈബർ ആക്രമണം. ഈയടുത്ത കാലത്ത് സ്വീകാര്യത നേടിയ ഒരു ഭജൻസ് സംഘമാണ് നന്ദഗോവിന്ദം ഭജൻസ്.സോഷ്യല്‍ മീഡിയയിലെ സ്വീകാര്യതയ്ക്ക് അപ്പുറത്ത് നന്ദഗോവിന്ദത്തിന്റെ ഭജൻ കാണാൻ എത്തുന്നവരുടെ എണ്ണവും വളരെ വലുതാണ്. ക്ഷേത്രോത്സവത്തില്‍ നന്ദഗോവിന്ദം പാടിയ ക്രൈസ്തവ ഗാനമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ ചർച്ചയാവുന്നത്. കോട്ടയം വേപ്പിൻകുളങ്ങര ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ആണ് നന്ദഗോവിന്ദൻ പരദേവനഹോ എന്ന ഗാനം ആലപിക്കുന്നത്.

മത സൗഹാർദത്തിന്റെ ഉദാത്ത മാതൃകയായാണ് സോഷ്യല്‍ ലോകം ഈ സംഭവത്തെ വിശേഷിപ്പിച്ചത്. എന്നാല്‍, ഇതിനെതിരെ അധിക്ഷേപവുമായി ഒരു വിഭാഗം എത്തിയിട്ടുണ്ട്. നന്ദഗോവിന്ദം ഭജൻസിന് എതിരെ അധിക്ഷേപവുമായി എത്തിയവരുടെ കൂട്ടത്തില്‍ ആർഎസ്‌എസ് സൈദ്ധാന്തികൻ വിദ്യാസാഗർ ഗുരുമൂർത്തിയുമുണ്ട്.ക്ഷേത്ര വേദികള്‍ ക്രിസ്തീയ ഗാനങ്ങള്‍ പാടാൻ ഉപയോഗിക്കരുത്. ഹിന്ദുക്കളുടെ ചിലവില്‍ പ്രശസ്തി നേടിയ ശേഷം ഹാലേലൂയ്യ പാടുന്നത് വലിയ തെറ്റാണ്. നന്ദ കുന്തിരിക്കം ഭജൻസ് എന്നായിരുന്നു വിദ്യാസാഗർ ഗുരുമൂർത്തിയുടെ കമന്റ്. എന്നാല്‍, ഈ കമന്റിനെ എതിർത്തും പിന്തുണച്ചുമുള്ള നിരവധി പ്രതികരണങ്ങളും ഈ പോസ്റ്റിന് ചുവടെ കാണാം.
Previous Post Next Post