മെഡിസെപ്-ജീവനക്കാരെയും പെൻഷൻകാരെയും പീഡിപ്പിക്കുന്നു-സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ.

തിരുവനന്തപുരം :ജീവനക്കാർക്ക് ചികിത്സാ പരിരക്ഷ നൽകാനാകുന്നില്ലെങ്ക ജീവനക്കാരിൽ നിന്നും തുക ഈടാക്കുന്നത് നിർത്തിവെക്കണമെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ എം.എസ് ഇർഷാദ്.
മെഡിസെപ്പ് പദ്ധതിയുടെ പേരിൽ എൽഡിഎഫ് സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും പീഡിപ്പിച്ച് രസിക്കുകയാണെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ എം.എസ് ഇർഷാദ്. കിട്ടാത്ത ചികിത്സക്ക് മാസം തോറും തുക അടക്കണമെന്ന സ്ഥിതിയാണ് നിലവിലുള്ളത്. കൃത്യമായി വിഹിതം ഈടാക്കുക എന്നതിനപ്പുറം സർക്കാരിന് പദ്ധതി നടത്തിപ്പിൽ എന്തെങ്കിലും പങ്കുള്ളതായി ജീവനക്കാർക്ക് അറിയാനാകുന്നില്ല. പരാതി പരിഹാര സംവിധാനം പേരിലൊതുങ്ങിയെന്നും എം.എസ് ഇർഷാദ് ആരോപിച്ചു.


Previous Post Next Post