തൃശ്ശൂരിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം!

 
തൃശ്ശൂരിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം– 10 പേർക്ക് പരിക്ക്!
തൃശൂർ പട്ടാളം റോഡിൽ കെ.എസ്.ആർ.ടി.സി. ബസും സ്വകാര്യ ബസും തമ്മിൽ കൂട്ടിയിടിച്ച് അപകടം.
10 പേർക്ക് പരിക്കേറ്റതിനെ തുടർന്ന് ഇവരെ തൃശൂർ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നുച്ചയ്ക്കാണ് സംഭവം നടന്നത്.
അപകടത്തെ തുടർന്ന് ബസുകളുടെ ചില്ലുകൾ റോഡിലേക്ക് പൊട്ടിവീണതിനാൽ, ഫയർഫോഴ്സ് എത്തി വെള്ളമടിച്ച് അവ നീക്കം ചെയ്തു. അപകടത്തെ തുടർന്ന് മേഖലയിൽ കനത്ത ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.
Previous Post Next Post