പാലാ അഗ്രിമ കർഷക മാർക്കറ്റ് -ൽ വിഷുവിപണി തുറന്നു.

പാലാ: ഗുണമേന്മയുള്ളതും വിഷരഹിതവുമായ പച്ചക്കറികളും പഴവർഗ്ഗങ്ങളും വിപണിയിൽ ലഭ്യമാക്കുവാൻ ലക്ഷ്യം വെച്ചുകൊണ്ട് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പാലാ സെൻ്റ് തോമസ് പ്രസിന് സമീപം പ്രവർത്തിക്കുന്ന അഗ്രിമ കർഷക ഓപ്പൺ മാർക്കറ്റിൽ ആരംഭിച്ച വിഷു വിപണിയുടെ ഉദ്ഘാടനം പാലാ മുനിസിപ്പൽ ചെയർപേഴ്സൺ ദിയാ ബിനു പുളിക്കണ്ടം നിർവഹിച്ചു. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ അസിസ്റ്റൻറ് ഡയറക്ടർ ഫാ. മാത്യു പുളിക്ക പറമ്പിൽ അധ്യക്ഷനായിരുന്നു.  ഏറെ സ്വാദിഷ്‌ടവും പോഷക സമ്പന്നവുമായ കളിച്ചുണ്ടൻ കർപ്പൂരം, കൊട്ടൂർക്കോണം, മൂവാണ്ടൻ മാമ്പഴങ്ങളും അഗ്രിമയിൽ ലഭ്യമാണ്.
Previous Post Next Post