ഫുട്ബോള്‍ കളിക്കുന്നതിനിടയില്‍ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന കിണറ്റില്‍ വീണു; 14കാരന് രക്ഷകനായി അഗ്നിരക്ഷാസേന!

മലപ്പുറം : ഫുട്ബോള്‍ കളിക്കുന്നതിനിടയില്‍ കിണറ്റില്‍ വീണ കുട്ടിക്ക് രക്ഷകരായി അഗ്നിരക്ഷാസേന.ചുങ്കത്തറ മാമ്പൊയില്‍ സ്വദേശിയായ അദിനാൻ എന്ന 14കാരനാണ് അഗ്നി രക്ഷാ സേനാംഗങ്ങള്‍ രക്ഷകരായത്. ഫുട്ബോള്‍ കളിക്കുന്നതിനിടയില്‍ കുട്ടി ആള്‍മറയില്ലാത്ത നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന കിണറ്റിലേക്ക് വീഴുകയായിരുന്നു. കുട്ടിയുടെ കാലിന് പരിക്കേറ്റിട്ടുണ്ട്. നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ച്‌ ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫർ ചെയ്തു.
Previous Post Next Post