'ചിക്കൻ മന്തി കഴിക്കുന്ന ശ്രീകൃഷ്‌ണനുമായി വിഷു ആശംസ' ഹോട്ടല്‍ ഉടമ അറസ്റ്റില്‍‌.

ചേർത്തല : മന്തി കഴിക്കുന്ന ശ്രീകൃഷ്‌ണനെ ചിത്രീകരിച്ച്‌ വിഷു ആശംസ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് ‌ഹോട്ടല്‍ ഉടമ അറസ്‌റ്റില്‍.
ചേർത്തലയിലെ മെഹർ മന്തി റസ്റ്റോറന്റ് ഉടമ അർഷാദിനെയാണ് അറസ്റ്റ് ചെയ്‌തത്. കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ മനഃപൂർവമോ ദുരുദ്ദേശ്യപരമോ ആയ പ്രകോപനത്തിന് ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് പ്രകാരമാണ് കേസ്.

ശ്രീകൃഷ്ണന് മുന്നില്‍ കുഴിമന്തി വെച്ചാണ് പോസ്റ്റർ തയാറാക്കിയത്. ബോധപൂർവം ചെയ്‌തതല്ലെന്നും സോഷ്യല്‍ മീഡിയ പോസ്‌റ്റ് തയാറാക്കുന്നത് ഫ്രീലാൻസറെ ഏല്‍പ്പിച്ചതാണെന്നുമാണ് ഹോട്ടല്‍ ഉടമകളുടെ വിശദീകരണം. തണ്ണീർമുക്കം സ്വദേശിയായ അഭിഭാഷകൻ എം വി ബിജു നല്‍കിയ പരാതിയിലാണ് കേസ്. ഒരു വർഷം വരെ ശിക്ഷ കിട്ടാവുന്ന വകുപ്പാണ് ചുമത്തിയത്. വൈകിട്ട് വി എച്ച്‌ പി നേതൃത്വത്തില്‍ ഹോട്ടലിന് മുന്നില്‍ പ്രതിഷേധ സമരം പ്രഖ്യാപിച്ചിട്ടുണ്ട്.
Previous Post Next Post