കേരളത്തിൽ ഇന്ന് മുതൽ ഞായറാഴ്ച വരെ ഉയർന്ന താപനില മുന്നറിയിപ്പ് കോട്ടയത്ത്‌ 38 ഡിഗ്രി വരെ ചൂട് ഉയർന്നേക്കാം!


കേരളത്തിൽ ഇന്ന് (17/04/2026) മുതൽ 19/04/2026 വരെ ഉയർന്ന താപനില *പാലക്കാട്* ജില്ലയിൽ *40 °C* വരെയും; *കൊല്ലം* ജില്ലയിൽ *39 °C* വരെയും; *കോട്ടയം* ജില്ലയിൽ *38 °C* വരെയും; *ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്* *37°C* വരെയും; *തിരുവനന്തപുരം* ജില്ലയിൽ *36°C* വരെയും ഉയരാൻ (സാധാരണയെക്കാൾ 2 to 3˚C വരെ കൂടുതൽ) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.    

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, ഇന്ന് (17/04/2026) മുതൽ 19/04/2026 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

*
Previous Post Next Post