വീണ്ടും റേഷൻ അരി കടത്ത്; രണ്ടുപേർ അറസ്റ്റിൽ, മൂന്ന് ടൺ അരി പിടിച്ചു.

കു​മ​ളി: ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് ഇ​ട​വേ​ള​ക്കു​ശേ​ഷം റേ​ഷ​ൻ അ​രി കേ​രളത്തിലേക്ക ​കടത്തു​ന്ന​ത് ശ​ക്ത​മാ​യി. ക​ഴി​ഞ്ഞ ദി​വ​സം കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച മൂ​ന്ന് ട​ൺ അ​രി പ്ര​ത്യേ​ക സ്ക്വാ​ഡ് പി​ടി​കൂ​ടി. അ​രി ക​ട​ത്താൻ ശ്ര​മി​ച്ച തേ​നി സ്വ​ദേ​ശി​ക​ളാ​യ കു​മ​രേ​ശ​ൻ (48), ശ​ക്തി​കു​മാ​ർ (33) എ​ന്നി​വ​രെ അ​റ​സ്റ്റു ചെ​യ്തു. ഇ​വ​രെ പി​ന്നീ​ട് തേ​നി ക​ല​ക്ട​ർ ര​ഞ്ജി​ത് സിം​ഗി​ന്റെ ഉ​ത്ത​ര​വ​നു​സ​രി​ച്ച് ഗു​ണ്ടാ ച​ട്ടം ചു​മ​ത്തി റി​മാ​ൻ​ഡ് ചെ​യ്തു.
ത​മി​ഴ്നാ​ട്ടി​ൽ സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന റേ​ഷ​ൻ അ​രി ആ​ണ് കേ​ര​ള​ത്തി​ലേ​ക്ക് വ​ൻ​തോ​തി​ൽ ക​ട​ത്തു​ന്ന​ത്. കു​മ​ളി​യി​ലെ സം​സ്ഥാ​ന അ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്ന സ്വ​കാ​ര്യ വ്യ​ക്തി​യു​വ്യ​ക്തി​യു​ടെ ഗോ​ഡൗ​ണി​ലാ​ണ് അ​രി സൂ​ക്ഷി​ക്കു​ന്ന​ത്. അ​തി​ർ​ത്തി​യി​ലു​ള്ള ത​മി​ഴ്നാ​ട്, കേ​ര​ള പൊ​ലീ​സു​ക​ളു​ടെ വാ​ഹ​ന പ​രി​ശോ​ധ​ന തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് ശ​ക്ത​മാ​ണ്. ഇ​വ​ർ​ക്ക് മു​ന്നി​ലൂ​ടെ​യാ​ണ് ഓ​രോ ദി​വ​സ​വും പ​ല ത​വ​ണ അ​രി ക​ട​ത്തു​ന്ന​ത്.


Previous Post Next Post