കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളേജിലെ വിദ്യാര്‍ത്ഥി നിതിൻ രാജിന്‍റെ മരണത്തില്‍ പ്രതിഷേധിച്ച് ആക്ഷൻ കൗണ്‍സില്‍ ആഹ്വാനം ചെയ്ത ഹർത്താലില്‍ പ്രതികരിച്ച് നിതിൻ രാജിന്റെ കുടുംബം.
ജനങ്ങളെ ബുദ്ധിമുട്ടിച്ചുള്ള ഹർത്താല്‍ വേണ്ടെന്ന് അച്ഛൻ രാജൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രതിഷേധം ആവാം എന്നാല്‍ അക്രമം പാടില്ല. രോഗികളെയും വിദ്യാർത്ഥികളെയും തടയുന്നത് ശരിയല്ല. നീതിക്ക് വേണ്ടിയുള്ള ഹർത്താല്‍ നല്ല ഉദ്ദേശത്തില്‍ ഉള്ളതാണ് എന്നാല്‍ അത് ജനത്തിന് ബുദ്ധിമുട്ട് അവരുതെന്നും നിതിന്റ അച്ഛൻ പറഞ്ഞു. ഹർത്താലില്‍ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധം ശക്തം. സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞതോടെ പലയിടങ്ങളിലും ഗതാഗതകുരുക്കുണ്ടായി.
കോട്ടയത്തും പലയിടങ്ങളിലും യാത്രകാരെ തടഞ്ഞു, കടകൾ അടപ്പിക്കുകയും ചെയിതു. ലുലുമാൾ അടിപ്പിക്കാൻ ചെന്ന സമരക്കാരും മാനേജ്മെന്റും തമ്മിൽ വാക്കേറ്റം ഉണ്ടായി.