സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചു; കാര്‍ഷിക സര്‍വകലാശാല വിസി ബി അശോകിന് സസ്പെൻഷൻ.

കാർഷിക സർവകലാശാല വി സി ബി അശോകിന് സസ്പെൻഷൻ. അനുമതി ഇല്ലാതെ മാധ്യമങ്ങളോട് സംസാരിച്ചതിലാണ് നടപടി. ചീഫ് സെക്രട്ടറി ആണ് സസ്‌പെൻഡ് ചെയ്ത് ഉത്തരവ് ഇറക്കിയത്.സർവീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി അഭിമുഖങ്ങളില്‍ സർക്കാർ നയങ്ങളെ ബി അശോക് വിമർശിച്ചുവെന്നാണ് ഉത്തരവില്‍ പറയുന്നത്. സൈനിക ക്ഷേമ പ്രിൻസിപ്പല്‍ സെക്രട്ടറിയാണ് ബി അശോക്.

നേരത്തെ, ചാനല്‍ ചർച്ചയില്‍ പങ്കെടുത്ത് രാഷ്ട്രീയ പ്രസ്താവന നടത്തിയതിന് ബി അശോക് ഐ എ എസിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി ലഭിച്ചിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെയും സർക്കാർ ജീവനക്കാരുടെ സേവന ചട്ടങ്ങളുടെയും ലംഘനമാണിതെന്ന് ആണ് പരാതി.
Previous Post Next Post