കേരളത്തിന്‍റെ ജനവിധി അറിയാൻ 4 നാള്‍ മാത്രമുള്ളപ്പോള്‍ പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ യു ഡി എഫ് ഭരണമാണ് പ്രവചിച്ചിട്ടുള്ളത്.
യു ഡി എഫ് തരംഗം പ്രവചിക്കപ്പെടാത്ത സർവെ ഫലങ്ങള്‍ എല്‍ ഡി എഫിന് ആത്മവിശ്വാസം നല്‍കുമ്പോള്‍ ബി ജെ പിക്കും പ്രതീക്ഷയേകുന്നതാണ്. ഇന്ന് പുറത്തുവന്ന 9 സർവെ ഫലങ്ങളിലും ബി ജെ പി നയിക്കുന്ന എൻ ഡി എ മുന്നണി അക്കൗണ്ട് തുറക്കുമെന്നാണ് സൂചിപ്പിക്കുന്നത്. ചില സർവെകള്‍ 0 മുതല്‍ 3 വരെയുള്ള സീറ്റുകളാണ് പ്രവചിക്കുന്നതെങ്കില്‍, പീപ്പിള്‍ ഇന്‍സൈറ്റ് പ്രവചനം ഞെട്ടിക്കുന്നതാണ്. കേരളത്തില്‍ എൻ ഡി എ 14 സീറ്റുകള്‍ വരെ നേടാമെന്നാണ് പീപ്പിള്‍ ഇന്‍സൈറ്റിന്‍റെ പക്ഷം. 10 സീറ്റുകള്‍ ചുരുങ്ങിയ പക്ഷം കിട്ടുമെന്നാണ് ഈ സർവെ പറയുന്നത്. ടൈംസ് നൗ ജെ വി സി സർവെയാകട്ടെ 3 മുതല്‍ 7 സീറ്റുകള്‍ വരെ എൻ ഡി എക്ക് ലഭിക്കുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.
സർവെയിലെ ബി ജെ പി സാധ്യത
എൻ ഡി എ 03-04 സീറ്റുകള്‍ വരെ നേടാമെന്നാണ് ടൈംസ് നൗ ജെവിസിയുടെ പ്രവചനം. ആക്സിസ് മൈ ഇന്ത്യയുടെ സർവേ ഫലങ്ങളില്‍ എൻ ഡി എ 00-03 സീറ്റുകള്‍ വരെ നേടിയേക്കാം. എൻ ഡി എ 03-05 സീറ്റുകള്‍ വരെ നേടുമെന്നാണ് മാട്രിസിന്‍റെ പ്രവചനം. എൻ ഡി എ 00-04 സീറ്റുകളാണ് വോട്ട് വൈബിന്റെ സർവേ ഫലം നല്‍കിയിട്ടുള്ളത്. എൻ ഡി എ 00-03 സീറ്റുകള്‍ പീപ്പിള്‍സ് പള്‍സിന്റെ സർവെ ഫലം. എൻ ഡി എ 1-04 സീറ്റുകള്‍ നേടിയേക്കാമെന്നാണ് പി മാർക്കിന്റെ പ്രവചനം. എൻ ഡി എ 01-03 സീറ്റുകള്‍ നേടുമെന്നാണ് ചാണക്യ സ്ട്രാറ്റജീസ് പറയുന്നത്. എൻ ഡി എ 10-14 സീറ്റുകള്‍ നേടുമെന്നാണ് പീപ്പിള്‍ ഇൻസൈറ്റിന്‍റെ പ്രവചനം. എൻ ഡി എ 00-05 സീറ്റുകള്‍ നേടുമെന്നാണ് ജേർണോ മിററിന്റെ സർവേ ഫലം.
സർവെ ഫലം ഒറ്റനോട്ടത്തില്‍
എല്‍ ഡി എഫ് 52-61 സീറ്റുകള്‍, യു ഡി എഫ് 72-84 സീറ്റുകള്‍, എൻ ഡി എ 03-04 സീറ്റുകള്‍ നേടുമെന്നാണ് ടൈംസ് നൗ ജെവിസി പുറത്തുവിട്ട പ്രവചനം. ആക്സിസ് മൈ ഇന്ത്യയുടെ സർവേ ഫലങ്ങളില്‍ എല്‍ ഡി എഫ് 49-62 സീറ്റുകള്‍ (39%), യു ഡി എഫ് 72-80 സീറ്റുകള്‍ (44%), എൻ ഡി എ 00-03 സീറ്റുകളും (14%) നേടുമെന്നും പറയുന്നു. എന്നാല്‍ എല്‍ ഡി എഫ് 60-65 സീറ്റുകള്‍, യു ഡി എഫ് 70-75 സീറ്റുകള്‍, എൻ ഡി എ 03-05 സീറ്റുകള്‍ നേടുമെന്നാണ് മാട്രിസ് പറയുന്നത്. എല്‍ ഡി എഫ് 58-68 സീറ്റുകള്‍, യു ഡി എഫ് 70-80 സീറ്റുകള്‍, എൻ ഡി എ 00-04 സീറ്റുകള്‍ നേടുമെന്നാണ് വോട്ട് വൈബിന്റെ സർവേ ഫലം വ്യക്തമാക്കുന്നത്. എല്‍ ഡി എഫ് 55-65 സീറ്റുകള്‍, യു ഡി എഫ് 75-85 സീറ്റുകള്‍, എൻ ഡി എ 00-03 സീറ്റുകള്‍ പീപ്പിള്‍സ് പള്‍സിന്റെ സർവേ ഫലം. എല്‍ ഡി എഫ് 62-69 സീറ്റുകള്‍, യു ഡി എഫ് 71-79 സീറ്റുകള്‍, എൻ ഡി എ 1-04 സീറ്റുകള്‍ നേടുമെന്നാണ് പി മാർക്കിന്റെ സർവേ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. എല്‍ ഡി എഫ് 58-64 സീറ്റുകള്‍, യു ഡി എഫ് 72-80 സീറ്റുകള്‍, എൻ ഡി എ 01-03 സീറ്റുകള്‍ നേടുമെന്ന് ചാണക്യ സ്ട്രാറ്റജീസിന്റെ സർവേ ഫലം. എല്‍ ഡി എഫ് 58-68 സീറ്റുകള്‍, യു ഡി എഫ് 66-76 സീറ്റുകള്‍, എൻ ഡി എ 10-14 സീറ്റുകള്‍ ലഭിക്കുമെന്ന് പീപ്പിള്‍ ഇൻസൈറ്റ് വ്യക്തമാക്കുന്നു. എല്‍ ഡി എഫ് 55-65 സീറ്റുകള്‍, യു ഡി എഫ് 65-80 സീറ്റുകള്‍, എൻ ഡി എ 00-05 സീറ്റുകള്‍ ലഭിക്കുമെന്ന് ജേർണോ മിററിന്റെ സർവേ ഫലം.