പെട്രോള്‍ പമ്പില്‍ കവര്‍ച്ച; ഒന്നരലക്ഷം രൂപ കവര്‍ന്നു!

പാളയം :തിരുവനന്തപുരം പാളയത്ത് പെട്രോള്‍ പമ്പില്‍ വൻ കവർച്ച. ഇന്ന് പുലർച്ചെയാണ് ഓഫീസ് കുത്തിത്തുറന്ന് മോഷണം നടന്നത്.കഴിഞ്ഞ രണ്ട് ദിവസത്തെ കളക്ഷൻ തുകയായ ഏകദേശം ഒന്നരലക്ഷം രൂപയാണ് കവർന്നത്.രാത്രിയില്‍ പമ്പ് അടച്ചതിന് ശേഷം ജീവനക്കാർ ആരും സ്ഥലത്തില്ലായിരുന്നു. പുലർച്ചെ രണ്ട് മണിക്ക് ശേഷമാണ് ഒരാള്‍ ഓഫീസ് മുറി കുത്തിത്തുറന്ന് അകത്ത് കയറി ഷെല്‍ഫില്‍ സൂക്ഷിച്ചിരുന്ന പണം മോഷ്ടിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. അവധി ദിവസങ്ങളായതിനാല്‍ കഴിഞ്ഞ രണ്ട് ദിവസത്തെ പണം ബാങ്കില്‍ നിക്ഷേപിച്ചിരുന്നില്ല.
സംഭവത്തില്‍ മ്യൂസിയം പോലീസ് അന്വേഷണം ആരംഭിച്ചു. നേരത്തെയും പമ്പില്‍ മോഷണം നടന്നിട്ടുള്ളതിനാല്‍ അതേ ആള്‍ തന്നെയാണോ ഇതിനു പിന്നില്‍ എന്നതും പരിശോധിക്കുന്നു. വിരലടയാള വിദഗ്ധർ ഉള്‍പ്പെടെയുള്ള സംഘം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
Previous Post Next Post