തൃശ്ശൂരില്‍ വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തി!!

തൃശൂർ : ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തച്ചോത്ത് വീട്ടില്‍ സഫിയ (72) ആണ് മരിച്ച നിലയില്‍ കാണപ്പെട്ടത്.തനിച്ച്‌ താമസിക്കുന്നതിനാല്‍ രാത്രികാലങ്ങളില്‍ ഭയം മൂലം മറ്റു വീടുകളില്‍ പോയി ഉറങ്ങുന്നതായിരുന്നു സഫിയയുടെ പതിവ്. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രി അവർ പതിവുപോലെ എത്താതിരുന്നതിനെ തുടർന്ന് നാട്ടുകാർ അന്വേഷിച്ച്‌ ചെന്നപ്പോഴാണ് സഫിയയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇവർ ധരിച്ചിരുന്ന സ്വർണ്ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തിയത് ഇത് ആസൂത്രിതമായ കൊലപാതകമാണെന്ന സംശയത്തിന് ബലമേകുന്നു. സംഭവത്തെക്കുറിച്ച്‌ ചെറുതുരുത്തി പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതിനായി ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സംഭവസ്ഥലത്തെത്തി വിശദമായ പരിശോധന നടത്തുമെന്നും പോലീസ് അറിയിച്ചു.
Previous Post Next Post