എൻഡിഎ സ്ഥാനാർത്ഥി ഷോൺ ജോർജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വാഹന റാലിക്കിടെ ബിജെപി നേതാവ് കുഴഞ്ഞ് വീണു മരിച്ചു.

പാല:  എൻഡിഎ സ്ഥാനാർത്ഥി ഷോൺ ജോർജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ  വാഹന റാലിക്കിടെ  ബിജെപി നേതാവ്  കുഴഞ്ഞ് വീണു മരിച്ചു. 

എസ് സി മോർച്ച എലിക്കുളം പഞ്ചായത്ത് പ്രസിഡൻ്റ് ഒറ്റപ്ലാക്കൽ രാജൻ പി റ്റി (57) ആണ് മരിച്ചത്. 57 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്.

പാലാ,  കൂരാലി പ്രാവിൻകൂടിന് സമീപം വാഹനത്തിൽ  കുഴഞ്ഞ് വീഴുകയായിരുന്നു.

പൊൻകുന്നത്തെ കെ വി എം എസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പാലാ നിയോജകമണ്ഡലം 215 -ാം നമ്പർ ബൂത്തിൻ്റെ ചുമതലക്കാരനായിരുന്നു.

തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ പാമ്പാടി ബ്ലോക്ക് പഞ്ചായത്തിൽ എലിക്കുളം ഡിവിഷനിൽ നിന്നും എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.

 ഭാര്യ മിനി. 
മക്കൾ കാർത്തിക്, കാരുണ്യ.
 സംസ്കാരം പിന്നീട്.
Previous Post Next Post