ഗുണ്ടാ അസോസിയേഷൻ യോഗം ചേർന്ന സംഭവത്തില്‍ പോലീസ് കേസെടുത്തു. തോക്ക് ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി ഇവർ യോഗം ചേരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
സംഭവത്തില്‍ ആറുപേർക്കെതിരെ കൊല്ലം ഈസ്റ്റ് പോലീസ് കേസെടുത്തു. അസോസിയേഷൻ രൂപീകരിച്ച് നഗരത്തില്‍ ഓഫീസ് തുറക്കാനും ഇവർ പദ്ധതിയിട്ടതായും റിപ്പോർട്ടുകളുണ്ട്. കൊടും ക്രിമിനലുകളാണ് യോഗത്തില്‍ പങ്കെടുക്കാൻ എത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
വിവിധ പ്രദേശങ്ങളിലെ ഗുണ്ടകളെ മെമ്പർമാരാക്കാനായിരുന്നു സംഘടനയുടെ ലക്ഷ്യം. ഗ്യാങ്ങുകള്‍ ചേരിതിരിഞ്ഞ് അക്രമിക്കുന്നതിനെതിരെ ഒരു പ്ലാറ്റ്ഫോമും ഇവർ ഇതിലൂടെ ലക്ഷ്യമിട്ടിരുന്നതായും സൂചനയുണ്ട്. ഗുണ്ടകള്‍ നടത്തിയ പിറന്നാള്‍ ആഘോഷവും വടിവാള്‍ കൊണ്ട് കേക്ക് മുറിച്ചതുമെല്ലാം നേരത്തെ വിവാദമായിരുന്നു.