ഇന്സ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെണ്കുട്ടിയുമായി അടുപ്പം സ്ഥാപിക്കുകയും പിന്നീട് പീഡിപ്പിക്കുകയും ചെയ്ത ശേഷം ദൃശ്യങ്ങള് പകര്ത്തി സോഷ്യല് മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്ത കേസില് 21 കാരനെ പോലീസ് അറസ്റ്റ് ചെയ്തു.ഏരൂർ നെട്ടയത്ത് കോണത്ത് സ്വദേശി അർജുൻ കൃഷ്ണനാണ് ഏരൂര് പോലീസിന്റെ പിടിയിലായത്. 2024 ലാണ് ഇയാള് പെണ്കുട്ടിയുമായി പരിചയപ്പെടുന്നത്. പരിചയം പിന്നീട് പ്രണയത്തിലേക്കു മാറിയതോടെ അഞ്ചലിന് സമീപം ഒരു സുഹൃത്തിന്റെ വീട്ടില് എത്തിച്ചു പീഡിപ്പിച്ചു.
പിന്നീട് അതിജീവിതയുടെ ദൃശ്യങ്ങളും യുവാവ് മൊബൈല് ഫോണില് പകര്ത്തി. എന്നാല് കുറച്ചുനാള് മുമ്ബേ യുവാവുമായുള്ള ബന്ധം പെണ്കുട്ടി ഉപേക്ഷിച്ചു. ഇതിന്റെ വൈരാഗ്യത്തില്‍ കഴിഞ്ഞദിവസം യുവാവ് പെണ്‍കുട്ടിയുടെ സുഹൃത്തിന്റെ മൊബൈല്‍ ഫോണിലേക്ക് പെണ്‍കുട്ടിയുടെ സ്വകാര്യ ചിത്രങ്ങള്‍ അയച്ചുനല്‍കുകയായിരുന്നു.
ഈവിവരം പെണ്കുട്ടിയോട് സുഹൃത്ത് പറയുകയായിരുന്നു. ഇതോടെ വിവരം മാതാപിതാക്കളെ അറിയിക്കുകയും ഏരൂര് പോലീസില് പരാതി നല്കുകയുമായിരുന്നു.പരാതിയുടെ അടിസ്ഥാനത്തില് അതിജീവിതയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് അർജുൻ കൃഷ്ണനെതിരെ പോക്സോ ഉള്പ്പെടെയുള്ള വകുപ്പുകള് ചുമത്തി കേസ് രജിസ്റ്റര് ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. പ്രതിയെ പിന്നീട് വൈദ്യ പരിശോധന ഉള്പ്പടെ പൂര്ത്തിയാക്കി കോടതിയില് ഹാജരാക്കി റിമാൻഡ് ചെയ്തു.