രക്തം കട്ടപിടിക്കാത്ത അവസ്ഥ അഥവാ 'രാജകീയ രോഗം' എന്ന് വിളിക്കപ്പെടുന്ന ഹീമോഫീലിയയെക്കുറിച്ച് പൊതുസമൂഹത്തില്‍ അവബോധം വളർത്തുന്നതിനാണ് എല്ലാ വർഷവും ഏപ്രില്‍ 17 ലോക ഹീമോഫീലിയ ദിനമായി (World Haemophilia Day) ആചരിക്കുന്നത്.വേള്‍ഡ് ഫെഡറേഷൻ ഓഫ് ഹീമോഫീലിയയുടെ സ്ഥാപകനായ ഫ്രാങ്ക് ഷ്നാബെലിന്റെ ജന്മദിനമാണ് ഈ ദിനമായി തിരഞ്ഞെടുത്തിരിക്കുന്നത്.ശരീരത്തില്‍ മുറിവുകളുണ്ടാകുമ്പോള്‍ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ‘ഫാക്ടറുകളുടെ’ (ക്ലോട്ടിംഗ് ഫാക്ടർ) കുറവ് മൂലം രക്തസ്രാവം നിലയ്ക്കാത്ത അവസ്ഥയാണിത്. ഇതൊരു ജനിതക രോഗമാണ്. സാധാരണയായി പുരുഷന്മാരിലാണ് ഈ രോഗം കണ്ടുവരുന്നത്, സ്ത്രീകള്‍ ഈ രോഗത്തിന്റെ വാഹകരായിരിക്കും.ഹീമോഫീലിയ ബാധിതർക്ക് കൃത്യമായ ചികിത്സയും മുൻകരുതലും നല്‍കിയാല്‍ സാധാരണ ജീവിതം നയിക്കാൻ സാധിക്കും. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ഫാക്ടറുകള്‍ കുത്തിവെപ്പിലൂടെ നല്‍കുന്നതാണ് പ്രധാന ചികിത്സ. മുറിവുകള്‍ ഏല്‍ക്കാതെ ശ്രദ്ധിക്കുക, സന്ധികളുടെ ആരോഗ്യം സംരക്ഷിക്കുക എന്നിവ പ്രധാനമാണ്.
ഇന്ന് ലോക ഹീമോഫീലിയ ദിനo.!"രാജകീയ രോഗത്തിന് കരുതൽ അനിവാര്യം.
Malayala Shabdam News
0