ഞീഴൂർ ∙ അവധി ദിനങ്ങൾ നോക്കി മണ്ണെടുപ്പും പാറ പൊട്ടിക്കലും ചെങ്കല്ല് ഖനനവും വ്യാപകം. ഞീഴൂർ, മുളക്കുളം,കുന്നപ്പിള്ളി മേഖലകളിലാണ് അനധികൃത മണ്ണെടുക്കലും കുന്നിടിക്കലും വ്യാപകമായിരിക്കുന്നത്. അവധി ദിനങ്ങളായതിനാൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നു നടപടിയുണ്ടാകില്ല എന്ന കണക്കു കൂട്ടലിലാണു മണ്ണെടുപ്പു സംഘങ്ങൾ സജീവമായിരിക്കുന്നത്. കടുത്തുരുത്തി പൊലീസ് സ്റ്റേഷനു സമീപം പൊലീസിന്റെ നീക്കങ്ങൾ നിരീക്ഷിക്കാൻ ആളുകളെ നിയോഗിച്ചാണ് മണ്ണെടുപ്പു സംഘങ്ങളുടെ പ്രവർത്തനം.പൊലീസ് വാഹനം സ്റ്റേഷനിൽനിന്നു പുറപ്പെട്ടാൽ മണ്ണെടുപ്പു കേന്ദ്രങ്ങളിലേക്ക് ഫോണിൽ സന്ദേശം എത്തും.ഉടൻ തന്നെ മണ്ണുമാന്തിയന്ത്രങ്ങളും ടിപ്പറുകളും മാറ്റും. മണ്ണെടുപ്പിനെപ്പറ്റി പൊലീസിനെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല എന്ന് നാട്ടുകാർ പറഞ്ഞു.
പാറ പൊട്ടിക്കൽ, ചെങ്കല്ല് ഖനനം,-മണ്ണ് വീണ് പൊടിശല്യം; നടപടിയില്ല
Malayala Shabdam News
0