ലബനൻ ∙ ഇസ്രയേൽ-ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്കിടെ ലബനനിൽ ആക്രമണം രൂക്ഷമാക്കി ഇസ്രയേൽ. തെക്കൻ ലബനനിലെ അതിർത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകർത്തെന്ന് റിപ്പോർട്ട്. വീടുകളിൽ സ്ഫോടക വസ്തുക്കൾ ഘടിപ്പിച്ച ശേഷം റിമോർട്ട് കൺട്രോൾ വഴി തകർക്കുകയാണെന്ന് റിപ്പോർട്ട് ചെയ്തു.
ഇസ്രയേൽ പുറത്തിവിട്ട സ്ഫോടന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.ടൈബെ, നാഖൗറ, ഡീർ സെറിയൻ എന്നിവിടങ്ങളിലാണ് കൂടുതൽ ആക്രമണങ്ങൾ.