ചെറുബോട്ടില്‍ പാഞ്ഞെത്തി, ഇന്ത്യൻ കപ്പലില്‍ ഏണിവഴി കയറുന്ന മുഖംമൂടിധാരികള്‍; വീഡിയോ പുറത്ത് വിട്ട് ഇറാൻ; സൈന്യം ദുര്‍ബലമെന്ന വാദത്തിന് മറുപടി.


ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യയിലേക്ക് വരികയായിരുന്ന കപ്പല്‍ ഉള്‍പ്പെടെ രണ്ട് ചരക്ക് കപ്പലുകള്‍ ഇറാൻ സൈന്യം പിടിച്ചെടുത്തിരുന്നു.

ദുബായില്‍ നിന്ന് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്ക് വരികയായിരുന്ന 'എപ്പാമിനോണ്ടാസ്' (Epaminondas), പനാമ പതാക ഘടിപ്പിച്ച 'എംഎസ്‌സി ഫ്രാൻസെസ്ക' (MSC Francesca) എന്നിവയാണ് ഇറാൻ വിപ്ലവ ഗാർഡ് തടഞ്ഞുവെച്ചത്. വെടിനിർത്തല്‍ കാലാവധി അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് നീട്ടിയതിന് പിന്നാലെയാണ് ഈ നാടകീയ നീക്കങ്ങള്‍ അരങ്ങേറിയത്.

ഇപ്പോള്‍ ഓപ്പറേഷന്‍റെ ദൃശ്യങ്ങള്‍ ഇറാൻ ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ്. അതിവേഗ ബോട്ടുകളില്‍ കപ്പലിനെ പിന്തുടരുന്നതും, മുഖംമൂടി ധരിച്ച തോക്കുധാരികളായ സൈനികർ ഏണി വഴി കപ്പലിലേക്ക് അതിക്രമിച്ചു കയറുന്നതും വീഡിയോയില്‍ കാണാം. ഇന്ത്യയിലേക്കുള്ള എപ്പാമിനോണ്ടാസ് കപ്പലിന് നേരെ ഇറാൻ സൈന്യം ഗ്രനേഡുകള്‍ എറിയുകയും വെടിയുതിർക്കുകയും ചെയ്തതിനെത്തുടർന്ന് കപ്പലിന്‍റെ കമാൻഡ് സെന്‍ററിന് കാര്യമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. എന്നാല്‍ കപ്പലിലുണ്ടായിരുന്ന ജീവനക്കാർ സുരക്ഷിതരാണെന്നാണ് റിപ്പോർട്ടുകള്‍. പനാമയുടെ കപ്പലായ ഫ്രാൻസെസ്കയ്ക്ക് നേരെയും കനത്ത വെടിവെപ്പുണ്ടായി.

Previous Post Next Post