മൊബൈൽ ഫോൺ പൊട്ടിതെറിച്ച് യുവാവിന് പരിക്ക്!


പെരിന്തൽമണ്ണ അങ്ങാടിപ്പുറത്താണ് സംഭവം

സ്‌കൂട്ടറിൽ യാത്ര ചെയ്യുകയായിരുന് യുവാവിന്റെ പോക്കറ്റിലിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു.

അപകടത്തിൽ വൈലോങ്ങര സ്വദേശി സി.നെബു ആന്റണിക്ക് കൈയ്ക്കും തുടയ്ക്കും പൊള്ളലേറ്റു. 

പാന്റ്സിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോണിൽ നിന്ന് അപ്രതീക്ഷിതമായി വലിയ ചൂട് അനുഭവപ്പെടുകയായിരുന്നു.  

ഭാര്യയോടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെയാണ് സംഭവമുണ്ടായത്. ഇടതു കൈയ്ക്കും തുടയ്ക്കും പൊള്ളലേറ്റ നെബു ആന്റണിയെ സമീപത്തെ ക്ലിനിക്കിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. ഫോൺ പൊട്ടിത്തെറിക്കാനുണ്ടായ സാഹചര്യം വ്യക്തമല്ല.
Previous Post Next Post