കൊല്ലം :വൈദ്യുത ഉപകരണം പ്രവർത്തിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു. കുണ്ടറ കൊടുവിള കൊച്ചുപ്ലാമൂട് രതീഷിന്റെയും അമൃതയുടെയും മകൻ ആദിദേവ് (12) ആണ് മരിച്ചത്.ഷെഡില്‍ സൂക്ഷിച്ചിരുന്ന മെഷിൻ പ്രവർത്തിപ്പിക്കുന്നതിനിടെ വൈദ്യുത ആഘാതം ഏല്‍ക്കുകയായിരുന്നു. പിതാവ് കോണ്‍ക്രീറ്റ് പണിക്കായി ഉപയോഗിക്കുന്ന മെഷിൻ പ്രവർത്തിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. പിന്നാലെ നാട്ടുകാർ ചേർന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.